രാഷ്ട്രീയം

തീവ്രഹിന്ദുത്വം കേരളത്തില്‍ ഗുണം ചെയ്യില്ല’; ന്യൂനപക്ഷ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ ബി.ജെ.പി

തീവ്രഹിന്ദുത്വം കേരളത്തില്‍ ഗുണം ചെയ്യില്ലെന്ന് ബി.ജെ.പി സംസ്ഥാന നേതൃക്യാമ്പില്‍ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍കൂടി സമാഹരിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് വേരുറപ്പിക്കാനാകുവെന്ന് ക്യാമ്പില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ പറയുന്നു. കേരള ഘടകത്തിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി രൂക്ഷ വിമര്‍ശനമുയര്‍ത്തി. ക്യാംപിന്റെ രണ്ടാം ദിവസം എം.ടി രമേശ് അവതരിപ്പിച്ച പ്രബന്ധത്തിലും മൂന്നാം ദിനം കെ.സുരേന്ദ്രന്‍ അവതരിപ്പിച്ച പ്രബന്ധത്തിലും സമാന ആശയങ്ങളാണ് പങ്കുവച്ചത്. തീവ്രഹിന്ദുത്വം ഭൂരിപക്ഷ സമുദായത്തിനിടയില്‍ പോലും ദോഷം ചെയ്യും. ഉത്തരേന്ത്യന്‍ മാതൃകയിലുള്ള പ്രവര്‍ത്തന പദ്ധതിയല്ല കേരളത്തില്‍ വേണ്ടത്. ഭൂരിപക്ഷ വോട്ടിനൊപ്പം ന്യൂനപക്ഷ വോട്ടും സമാഹരിക്കാന്‍ സാധിക്കണം.

50% ഭൂരിപക്ഷ വോട്ടുകളും 5% ഇതര സമുദായ വോട്ടുകളും സമാഹരിച്ചാല്‍ കേരളത്തില്‍ നിര്‍ണായക സാന്നിധ്യമാകാന്‍ സാധിക്കും. ശ്രീനാരായണ ഗുരു, മന്നത്ത് പത്മനാഭന്‍ എന്നീ നവോത്ഥാന നായകരുടെ പാരമ്പര്യം ഏറ്റെടുക്കണം. കേരളത്തിന്റെ നവോത്ഥാനം തികച്ചും ഭാരതീയ ആദര്‍ശങ്ങളില്‍ ഊന്നിയായിരുന്നു അതിന്റെ പാരമ്പര്യം പിമ്പറ്റണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. നേതാക്കള്‍ സ്വാര്‍ഥ താല്‍പര്യം ഒഴിവാക്കണമെന്ന് സമാപന പ്രസംഗത്തില്‍ ബി.എല്‍ സന്തോഷ് . മുന്നറിയിപ്പ് നല്‍കി.സമൂഹമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ വ്യക്തിപരമാവരുത്
എന്റെ ആളുകള്‍ എന്റെ ടീം എന്ന ചിന്താഗതി ശരിയല്ലെന്നും ബി.എല്‍ സന്തോഷിന്റെ സമാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി .

Leave A Comment