സ്വർണക്കൊള്ളക്കെതിരെ വിധി വരും; യുഡിഎഫ് വൻ വിജയം നേടും: സണ്ണി ജോസഫ്
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിനെതിരായ വിധിയെഴുത്താണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിന് ബാധിക്കും. എൽഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നത്. സ്വർണക്കൊള്ളക്കേസിലെ പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്.'-സണ്ണി ജോസഫ് പറഞ്ഞു.
ഇരിട്ടിയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതിതരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Leave A Comment