വലപ്പാട് സഹകരണ ബാങ്കിനെതിരായ കള്ളപ്രചാരണം നേരിടും -സി.പി.എം
തൃപ്രയാർ : വലപ്പാട് സഹകരണ ബാങ്കിനെതിരേ നടത്തുന്ന കള്ളപ്രചാരണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി നേരിടുമെന്ന് സി.പി.എം. വലപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.കെ. തോമസ് പ്രസ്താവനയിൽ അറിയിച്ചു.
ഹൈക്കോടതി ഉത്തരവിൽ എവിടേയും പരാതിക്കാരിയായ ജീവനക്കാരിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് പറഞ്ഞിട്ടില്ലെന്നും ബാങ്ക് പ്രസിഡന്റിനും ഭരണസമിതിക്കും എതിരായ ലോക്കൽ കംപ്ലയിന്റ്‌സ് കമ്മിറ്റിയുടെ പരാമർശത്തിനെതിരേ നിയമാനുസൃതമായ രീതിയാണ് ബാങ്ക് അവലംബിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment