പാർട്ടിക്ക് റോളില്ല; രാഹുലാണ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടത്: ഒ.ജെ. ജനീഷ്
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിഷയത്തില്‍ പാർട്ടിക്ക് ചെയ്യാവുന്നതെല്ലാം പാർട്ടി ചെയ്തിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ധാര്‍മിക ശോഷണം ഉണ്ടായിട്ടില്ലെന്നും ജനീഷ് പറഞ്ഞു.
"സംഘടന എന്ന നിലയില്‍ എല്ലാം കൃത്യമായി നിറവേറ്റുകയും ചെയ്തു. ഇനി പാര്‍ട്ടി പ്രിവിലേജ് രാഹുലിന് ഇല്ല. രാഹുലാണ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടത്.'-ജനീഷ് വ്യക്തമാക്കി.
ആരോപണ വിധേയനായ ഇടത് എംഎല്‍എ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നു. എന്നിട്ടാണ് കോണ്‍ഗ്രസിന് സിപിഎം ധാര്‍മികത ക്ലാസെടുക്കുന്നത്. ഇനി ആ ക്ലാസ് കോണ്‍ഗ്രസിന് വേണ്ടെന്നും ജനീഷ് പറഞ്ഞു.
Leave A Comment