കരുവന്നൂര്‍: ആദ്യഘട്ട അന്വേഷണം ഇ ഡി അവസാനിപ്പിക്കുന്നു
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
നാല് പ്രതികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം ഉടന്‍ തയ്യാറാക്കും.
ഉന്നത രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള അന്വേഷണം തുടരാനുമാണ് ഇഡിയുടെ നീക്കം.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി.
നാല് പേരെയാണ് കള്ളപ്പണ കേസില്‍ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്.
പി സതീഷ് കുമാര്‍, പിപി കിരണ്‍, പിആര്‍ അരവിന്ദാക്ഷന്‍, സികെ ജില്‍സ് എന്നിവരാണ് നാല് പ്രതികള്‍.
ഇവരെ മുന്‍നിര്‍ത്തി ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കാനും കുറ്റപത്രം നല്‍കാനുമാണ് ഇഡിയുടെ ശ്രമം.
Leave A Comment