വിജയ്‍ക്കൊപ്പം ആടിത്തിമിർത്ത് പ്രഭുദേവയും പ്രശാന്തും അജ്മലും; ദ ഗോട്ടിലെ ഫസ്റ്റ് സിംഗിളെത്തി
ചെന്നൈ: ദളപതി ആരാധകർ ആകാംഷയോടെ കാത്തിരുന്ന വിജയ് ചിത്രം ദ ഗോട്ടിന്റെ(The Greatest Of All Time) ഫസ്റ്റ് സിംഗിൾ റിലീസ് ചെയ്തു. പ്രശാന്ത്, വിജയ്, പ്രഭുദേവ, അജ്മൽ എന്നിവർ തകർത്താടുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണ്. യുവൻ ശങ്കർ രാജയാണ് സംഗീതം. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം ഗാനം കണ്ടവരുടെ എണ്ണം പതിന്മടങ്ങായി.
Leave A Comment