ജനഹിതം

ചേലക്കരയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; വോട്ട് മാറിച്ചെയ്ത് എൽഡിഎഫ് അംഗം, ഭരണം യുഡിഎഫിന്

തൃശൂർ: ചേലക്കരയിൽ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ ട്വിസ്റ്റ്. എൽഡിഎഫ് അംഗം വോട്ട് മാറി ചെയ്ത് തുല്യനിലയുള്ള ചേലക്കര യുഡിഎഫിന് ലഭിച്ചു. ഇതോടെ, ചേലക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ലെ ടി ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു. 

സിപിഎം വാർഡ് അംഗം രാമചന്ദ്രനാണ് വോട്ട് മാറി ചെയ്തത്. ഗോപാലകൃഷ്ണനാണ് എൽഡിഎഫ് അംഗം വോട്ട് ചെയ്തത്. വോട്ട് മാറിപ്പോയതാണ് എന്ന് രാമചന്ദ്രന്റെ പ്രതികരണം. ഇതോടെ 13 വോട്ട് നേടി ടി ഗോപാലകൃഷ്ണൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 

24 വാര്‍ഡുള്ള പഞ്ചായത്തില്‍ 12 വീതം സീറ്റുകള്‍ നേടി യുഡിഎഫും എല്‍ഡിഎഫും തുല്യനിലയായിരുന്നു. എല്‍ഡിഎഫിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി കെ.നന്ദകുമാറിന് 11 വോട്ടുകള്‍ ലഭിച്ചിരുന്നു. 

തോന്നൂര്‍ക്കര പാറപ്പുറം 21-ാം വാര്‍ഡ് അംഗമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി.ഗോപാലകൃഷ്ണന്‍

Leave A Comment