ജനഹിതം

യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി; തൃശ്ശൂർ പാറളത്ത്‌ ഭരണംപിടിച്ച് ബിജെപി

തൃശ്ശൂർ: പാറളം പഞ്ചായത്തിൽ ബിജെപിക്ക് അട്ടിമറി ജയം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് പാറളം പഞ്ചായത്തിൽ ആദ്യമായി ബിജെപി ഭരണംപിടിച്ചത്. ബിജെപിയുടെ അനിത പ്രസന്നനാണ് പഞ്ചായത്ത് പ്രസിഡന്റ്.

വർഷങ്ങളായി എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച പഞ്ചായത്താണ് പാറളം. കഴിഞ്ഞതവണ എൽഡിഎഫിനായിരുന്നു ഭരണം. ഇത്തവണ യുഡിഎഫും എൻഡിഎയും ആറ് സീറ്റുകൾ വീതവും എൽഡിഎഫ് അഞ്ച് സീറ്റും നേടി. 

ശനിയാഴ്ച്‌ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് അംഗത്തിൻ്റെ വോട്ട് അസാധുവായി. ഇതോടെയാണ് യുഡിഎഫിൻ്റെ പ്രസിഡൻ്റ് സ്ഥാനാർഥിക്ക് അഞ്ച് വോട്ട് മാത്രമാണ് കിട്ടിയത്. ആറ് വോട്ട് നേടിയ ബിജെപിയുടെ അനിത പ്രസന്നനെ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുത്തു.

Leave A Comment