MAGAZINE

ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക് 2024 ലെ ജ്ഞാനപീഠ പുരസ്‌കാരം. പ്രതിഭാ റേയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് വിനോദ് കുമാര്‍ ശുക്ലയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. കവിത, കഥ, നോവല്‍ തുടങ്ങി വിവിധ സാഹിത്യമേഖലകള്‍ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

ജ്ഞാനപീഠം കിട്ടുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള ആദ്യ സാഹിത്യകാരന്‍ കൂടിയാണ് എണ്‍പത്തിയെട്ടുകാരനായ വിനോദ് കുമാര്‍ ശുക്ല. 1999ല്‍ വിനോദ് കുമാര്‍ ശുക്ലക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിരുന്നു. ലഗ്ഭഗ് ജയ്ഹിന്ദ് ആണ് ആദ്യ കവിത സമാഹാരം. ദീവാര്‍ മേം ഏക് ഖിഡ്കി രഹ്തീ ധീ, നൗക്കര്‍ കി കമീസ്, ഖിലേഗാ തോ ദേഖേംഗെ തുടങ്ങിയ പ്രശസ്ത നോവലുകളും വിനോദ് കുമാര്‍ ശുക്ല രചിച്ചു. 11 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

Leave A Comment