sports

ഹർഷിതയ്ക്ക് രണ്ടാം സ്വർണം, സജന് മൂന്നാം മെഡൽ; ദേശീയ ഗെയിംസില്‍ കേരളത്തിന് അഞ്ചാം സ്വര്‍ണം

ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ കേരളത്തിന് അഞ്ചാം സ്വര്‍ണം. 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ ഹര്‍ഷിത ജയറാമും 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ സാജന്‍ പ്രകാശുമാണ് കേരളത്തിനായി സ്വര്‍ണമണിഞ്ഞത്. 34.14 സെക്കന്‍ഡിലാണ് ഹര്‍ഷിത ഫിനിഷ് ചെയ്തത്. ഗെയിംസില്‍ ഹര്‍ഷിതയുടെ രണ്ടാമത്തെ സ്വര്‍ണമാണ്. ആദ്യദിനം നേടിയ രണ്ട് വെങ്കലം ഉള്‍പ്പെടെ സാജന്റെ മൂന്നാമത്തെ മെഡലാണിത്.നീന്തലില്‍ കേരളത്തിന്റെ മൂന്നാമത്തെ സ്വര്‍ണമാണിത്. കഴിഞ്ഞദിവസം 200 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ ഹര്‍ഷിത ജയറാം സ്വര്‍ണമണിഞ്ഞിരുന്നു. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നീ ഇനങ്ങളിലാണ് സാജന്‍ വെങ്കലം നേടിയിരുന്നത്.ഇതോടെ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമുള്‍പ്പെടെ ഈ ദേശീയ ഗെയിംസിലെ കേരളത്തിന്റെ ആകെ മെഡല്‍നേട്ടം ഒന്‍പതായി.

Leave A Comment