പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കാൻ പെരിഞ്ഞനത്തുനിന്ന് ഒരു വനിത അമ്പയർ
പെരിഞ്ഞനം: പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കാൻ പെരിഞ്ഞനത്ത് നിന്ന് ഒരു വനിത അമ്പയർ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രിക്കറ്റ് താരം കൂടിയായ ദൃശ്യ ഉണ്ണികൃഷ് ണനാണു ജില്ലയിലെ ആദ്യത്തെ വനിത അമ്പയർ എന്ന നേട്ടം കൈവരിച്ചത്.
സ്കൂൾ തലത്തിൽ മികച്ച വോളിബോൾ താരമായിരുന്ന ദൃശ്യ കേരളവർമ കോളജിലെത്തിയപ്പോഴാണ് ക്രിക്കറ്റിലേക്കു ചുവടു മാറ്റിയത്. കേരള വർമയിൽ നാലുവർഷം ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന ദൃശ്യ ജില്ലാ ടീമംഗവുമായിരുന്നു. നിലവിൽ കേരള ക്രിക്കറ്റ് അക്കാദമിയുടെ പിങ്ക് ബാഷ് പ്ലേയറുമാണ്. ജില്ലാ ക്രിക്കറ്റ് താരങ്ങളും അമ്പയർമാരുമായ സോണി, ടോണി എന്നിവരെ കണ്ടുമുട്ടിയതോടെയാണ് അമ്പയറിംഗിലേക്കു തിരിഞ്ഞത്.
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പാനൽ ടെസ്റ്റ് പാസായതോടെ മത്സരങ്ങൾ നിയന്ത്രിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ് നിയന്ത്രിച്ചത് ദൃശ്യയാണ്.
പെരിഞ്ഞനം വെസ്റ്റ് കളത്തിൽ ഉണ്ണികൃഷ്ണൻ - ഉഷ ദമ്പതികളുടെ മകളായ ദൃശ്യ ക്രിക്കറ്റിനെ കൈവിടാതെ തന്നെ ജോലി നേടാനുള്ള ശ്രമത്തിലാണ്.
Leave A Comment