സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 120 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാന വിപണിയില്‍ വീണ്ടും ഒരു പവന് സ്വര്‍ണത്തിന്റെ വില 40000 രൂപ കടന്നു.
നിലവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 40,200 രൂപയാണ്. ഒരു ഗ്രാമിന് 5,025 രൂപയാണ് വില. തുടര്‍ച്ചയായ രണ്ടുദിവസങ്ങളില്‍ മാറ്റമില്ലാതിരുന്നതിന് ശേഷമാണ് കഴിഞ്ഞ ദിവസം വില ഉയര്‍ന്നത്.
സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 74.70 രൂപ രൂപയാണ് വില. എട്ട് ഗ്രാമിന് 584 രൂപയും 10 ഗ്രാമിന് 747 രൂപയും ഒരു കിലോ വെള്ളിക്ക് 74,700 രൂപയാണ് വില.
Leave A Comment