റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ മരണകാരണം കൊലപാതകമാണെന്ന് സൂചന
ചാലക്കുടി: ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ മരണകാരണം കൊലപാതകമാണെന്ന് സൂചന. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്.
ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തലയ്ക്ക് പൊട്ടലും മുഖത്ത് മുറിവുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
കല്ലേറ്റുംകര ഉള്ളിശേരി വീട്ടില്‍ സെയ്ത്(68)നെയാണ് ചാലക്കുടി ബിവറേജ് ഔട്ട്‌ലെറ്റിന് എതിര്‍വശത്തെ കെട്ടിടത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടത്.
Leave A Comment