ക്രൈം

പിടികിട്ടാപ്പുളളി പിടിയിൽ

കൊടുങ്ങല്ലൂർ: ബാലികയെ കൊണ്ട്  ബാലവേല ചെയ്യിപ്പിച്ച പ്രതി പിടിയിൽ. പിടികിട്ടാപ്പുളളിയായ സേലം കടലൂർ കടംബനെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂരിൽ 2011ൽ രജിസ്റ്റർ ചെയ്ത കേസിലാണ് തമിഴ്നാട്ടിൽ അമ്പലത്തിൽ ശാന്തിപണി ചെയ്തു വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടി കൂടിയ സംഘത്തിൽ കൊടുങ്ങല്ലൂർ എസ്‌എച്ച്ഒ  ബി.കെ അരുൺ, ഗ്രേഡ് സബ് ഇൻസ്പെക്ടർ തോമസ് പി.എഫ്, പോലീസ് ഉദ്യോഗസ്ഥരായ ഷമീർ,   ബിനിൽ വി.ബി. എന്നിവർ ഉണ്ടായിരുന്നു.

Leave A Comment