കേരളം

മാ​ന്യ​ത​യോ​ടെ പ​റ​ഞ്ഞു​വി​ട​ണ​മാ​യി​രു​ന്നു; പ്രേം​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ര്‍. ച​ല​ച്ചി​ത്ര ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കു​മ്പോ​ള്‍ കാ​ണി​ക്കേ​ണ്ട സാ​മാ​ന്യ മ​ര്യാ​ദ പോ​ലും ത​ന്നോ​ട് കാ​ണി​ച്ചി​ല്ല. മാ​ന്യ​ത​യോ​ടെ പ​റ​ഞ്ഞു​വി​ട​ണ​മാ​യി​രു​ന്നെ​ന്നും പ്രേം​കു​മാ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​രം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ത് സ​ര്‍​ക്കാ​രി​ന് ദോ​ഷം ചെ​യ്യു​മെ​ന്ന് സ​ദു​ദ്ദേ​ശ​പ​ര​മാ​യി പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.- പ്രേം​കു​മാ​ര്‍ പ​റ​ഞ്ഞു.

"ഒ​ര​റി​യി​പ്പു​മി​ല്ലാ​തെ​യാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​ത്. പു​റ​ത്താ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​മാ​ണ്. അ​തി​ല്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ താ​ന്‍ ആ​ള​ല്ല. ഒ​രു സ്ഥാ​ന​ത്ത് കു​റ​ച്ചു​കാ​ല​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ അ​വി​ടെ ന​മു​ക്ക് ഒ​പ്പം നി​ന്ന് പ്ര​വ​ര്‍​ത്തി​ച്ച സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ണ്ട്. അ​വ​രോ​ട് ഒ​രു ന​ന്ദി പ​റ​യാ​നു​ള്ള അ​വ​സ​രം പോ​ലും ല​ഭി​ച്ചി​ല്ലെ​ന്ന​താ​ണ് വി​ഷ​മം'.

"മാ​ന്യ​മാ​യ യാ​ത്ര അ​യ​പ്പ് പോ​ലും ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല. ന​മ്മു​ടെ വീ​ട്ടി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഒ​രാ​ളു​ണ്ട​ന്ന് ക​രു​തു​ക. നാ​ളെ മു​ത​ല്‍ അ​യാ​ള്‍ വ​രേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചാ​ല്‍ ന​മ്മ​ള്‍ ഇ​ന്നു​ത​ന്നെ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​യും. കൂ​ലി ബാ​ക്കി​യു​ണ്ടെ​ങ്കി​ല്‍ വാ​ങ്ങി​ച്ചോ​ണം. അ​ല്ലെ​ങ്കി​ല്‍ എ​ന്തെ​ങ്കി​ലും സാ​ധ​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് എ​ടു​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് സാ​മാ​ന്യ​മ​ര്യാ​ദ​യാ​ണ്. ആ ​ഒ​രു സാ​മാ​ന്യ മ​ര്യാ​ദ എ​ന്നോ​ട് കാ​ണി​ച്ചി​ല്ല. താ​ന്‍ പോ​യ​തി​ന് പി​ന്നാ​ലെ ന​ട​ന്ന സാ​സ്‌​കാ​രി​ക സം​ഗ​മ​ത്തി​ലേ​ക്ക് ത​ന്നെ ക്ഷ​ണി​ക്കാ​ന്‍ പോ​ലും സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ല'.

"ആ ​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് അ​ദ്ദേ​ഹം തു​ട​രു​ന്ന​ത് വി​ധേ​യ​ത്വ​മാ​ണോ, വി​നീ​ത​ത്വ​മാ​ണോ എ​ന്നൊ​ന്നും എ​നി​ക്കി​റി​യി​ല്ല. കോ​ള​ജി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു ഞാ​ന്‍. പി​എ ബ​ക്ക​ര്‍ കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് സ്ഥാ​പ​ക നേ​താ​വാ​യ പി. ​കൃ​ഷ്ണ​പി​ള്ളി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സ​ഖാ​വ് എ​ന്ന സി​നി​മ​യി​ല്‍ ഞാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത വി​ശു​ദ്ധി, മ​നു​ഷ്യ​പ​ക്ഷ​ത്തു​നി​ല്‍​ക്കു​ന്ന നി​ല​പാ​ടു​ക​ളാ​ണ് എ​ന്നെ മാ​ര്‍​ക്‌​സി​സ​ത്തോ​ട് അ​ടു​പ്പി​ച്ച​ത്'.

"ക​ഴി​ഞ്ഞ 35 വ​ര്‍​ഷ​മാ​യി ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളു​മാ​യി ചേ​ര്‍​ന്നു​നി​ന്നാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. അ​തി​നി​ടെ ത​ന്‍റെ ചി​ല ലേ​ഖ​ന​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധി​ക​രി​ച്ചു. അ​ങ്ങ​നെ​യി​രി​ക്കെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്‍​ബ​ന്ധ​ത്തെ തു​ട​ര്‍​ന്നാ​ണ് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ വൈ​സ് ചെ​യ​ര്‍​മാ​നാ​യി സ്ഥാ​ന​മേ​ല്‍​ക്കു​ന്ന​ത്'.

"ഒ​രു സി​നി​മ പോ​ലും ചെ​യ്യാ​തെ പൂ​ര്‍​ണ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ എ​നി​ക്ക് ഓ​ണ​റേ​റി​യ​മാ​യി ല​ഭി​ച്ച​ത് 10000 രൂ​പ​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് സി​നി​മ ന​ട​ന്‍ എ​ന്ന നി​ല​യി​ല്‍ പ​രി​പാ​ടി​ക്ക് പോ​കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ലം കൊ​ണ്ടാ​ണ് ത​ന്‍റെ ജീ​വി​തം മു​ന്നോ​ട്ട് പോ​യ​ത്. അ​വി​ടെ നി​ന്ന് പ​റ​ഞ്ഞ് വി​ടു​മ്പോ​ള്‍ മാ​ന്യ​മാ​യി വേ​ണ​മെ​ന്ന ഒ​രു മ​നു​ഷ്യ​ന്‍റെ സാ​മാ​ന്യ പ്ര​തി​ക​ര​ണ​മാ​ണ് എ​ന്നി​ല്‍ നി​ന്ന് ഉ​ണ്ടാ​യ​ത്. എ​ന്താ​ണ് പു​റ​ത്താ​ക്കി​യ​തി​ന്‍റെ കാ​ര​ണം എ​ന്ന് എ​ന്നോ​ട് ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല.'- പ്രേം​കു​മാ​ര്‍ പ​റ​ഞ്ഞു.

Leave A Comment