കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു
ചാലക്കുടി: കുപ്രസിദ്ധ ഗുണ്ടയും 3 വധശ്രമകേസിലും 7 മയക്കുമരുന്നു കേസിലും പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി ക്രിമനൽ കേസ്സുകളിൽ പ്രതിയായ പോട്ട സ്വദേശി മുട്ടൻ ഷൈജു എന്നു വിളിക്കുന്ന വെട്ടിക്കൽ വീട്ടിൽ ഷൈജു (35) നെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇന്ന് ഷൈജുവിനെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
ജില്ല കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ആണ് തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണകുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ ഷൈജുവിനെതിരെ ഒരു കൊല്ലത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
വധശ്രമക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തി ജയിലിലാക്കിയത്.
ഷൈജു ചാലക്കുടി പോലീസ് സ്റ്റേഷനിൽ 3 വധശ്രമകേസുകളും 6 അടി പിടി കേസുകളും 7 മയക്കുമരുന്ന് കേസുകളും 2024 ലും 2025 വർഷത്തിലും കാപ്പ ചുമത്തിയതും അടക്കം 26 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ചാലക്കുടി പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ സജീവ് എം കെ, സബ്ബ് ഇൻസ്പെക്ടർമാരായ ഋഷി പ്രസാദ്, പാട്രിക് , സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അമൽ മോഹൻ, അജിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
Leave A Comment