ജില്ലാ വാർത്ത

വാഴച്ചാല്‍ മേഖലയില്‍ വീണ്ടും ‘കബാലി’ ഇറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

ചാലക്കുടി : വാഴച്ചാല്‍ മേഖലയില്‍ വീണ്ടും ഒറ്റയാന്‍ കബാലി ഇറങ്ങി. കബാലിയെ കണ്ട വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്. നീരുകാലം കഴിഞ്ഞതിനാല്‍ കബാലി ശാന്തനാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കബാലിയെ പ്രകോപിപ്പിക്കരുതെന്നും വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave A Comment