കൊച്ചി കോർപ്പറേഷനിലെ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
കൊച്ചി: കൊച്ചി കോർപ്പറേഷനിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. കോര്പറേഷന് സെക്രട്ടറിയെ മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ലാല്‍ വര്‍ഗീസ് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ രണ്ടായി.
ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ കോർപറേഷൻ ഓഫിസ് ഉപരോധത്തിനിടെയാണ് സംഭവം. ഗേറ്റിന് മുന്നിൽ തമ്പടിച്ച് കോർപ്പറേഷൻ ഓഫിസിലേക്ക് ജീവനക്കാരെ കടത്തിവിടാതെയായിരുന്നു കോൺഗ്രസ് ഉപരോധം.
ഓഫിസിലേക്ക് കടത്തിവിടാതിരുന്നതിനെ തുടർന്ന് തൊട്ടടുത്ത് കോർപറേഷന്റെ അധീനതയിലുള്ള സുഭാഷ് പാർക്കിലിരുന്ന് ജോലി ചെയ്യാനെത്തിയപ്പോഴായിരുന്നു കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽഖാദറിന് നേരെ അക്രമമുണ്ടായത്.
Leave A Comment