ജില്ലാ വാർത്ത

മേലൂരിൽ ആനകളിറങ്ങി കൃഷി നശിപ്പിച്ചു

ചാലക്കുടി: മേലൂര്‍ അടിച്ചിലിയില്‍ ആനകളിറങ്ങി  കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കുവ്വക്കാടന്‍ ഗിരീഷിന്റെ കയ്യാണിക്കടവിനു സമീപത്തെ കൃഷിയിടത്തിലാണ് മൂന്നാനകള്‍ എത്തിയത്.

ഏറെനേരം ചുറ്റിയടിച്ച് നടന്ന ആനകള്‍ അമ്പതോളം വാഴകള്‍ ഒടിച്ചിട്ടുണ്ട്. കപ്പ,ജാതി എന്നിവയും നശിപ്പിച്ചു.പിന്നീട് നാട്ടുകാര്‍ ഒച്ചവച്ച് ആനകളെ പുഴ കടത്തിവിട്ടു.

ചാലക്കുടിപ്പുഴയുടെ മറുകരയിലെ മുനിപ്പാറ ഭാഗത്തു നിന്നാണ് ആനകളെത്തിയതെന്ന് വനപാലകര്‍ പറഞ്ഞു.

Leave A Comment