മലക്കപ്പാറയിൽ റോഡ് ഇടിഞ്ഞു ; വാഹനങ്ങൾക്ക് നിയന്ത്രണം
ചാലക്കുടി: അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ അമ്പലപ്പാറ എന്ന സ്ഥലത്ത് റോഡിന്റെ വശം ഇടിഞ്ഞതു മൂലം അതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ചു കൊണ്ട് ഉത്തരവായി.അവശ്യ സർവ്വീസ് / പൊതു ഗതാഗതം ഒഴികെയുള്ള 10 സീറ്റിന് മുകളിലുള്ള വാഹനങ്ങളും, ഭാരം കയറ്റിയ വാഹനങ്ങളും വാഴച്ചാൽ ചെക്ക് പോസ്റ്റിലും.
മലക്കപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും ഒക്ടോബർ 24 രാവിലെ 6 മണി മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ കടത്തി വിടുന്നതല്ല.
10 സീറ്റിൽ താഴെയുള്ള എല്ലാ വാഹനങ്ങളും റോഡ് അപകടാവസ്ഥയിലായ സ്ഥലത്ത് മുഴുവൻ യാത്രക്കാരെയും വാഹനത്തിൽ നിന്ന് ഇറക്കി റോഡ് ഇടിഞ്ഞ ഭാഗം കടന്ന ശേഷം യാത്രക്കാരെ വീണ്ടും കയറ്റി യാത്ര തുടരുന്നതിന് യാത്രക്കാർക്ക് ഡ്രൈവർമാർ കർശന നിർദ്ദേശം നൽകേണ്ടതാണ്.
Leave A Comment