ജില്ലാ വാർത്ത

കണ്ടെയ്നർ ലോറിയും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ മരിച്ചു

തൃപ്രയാർ: ദേശീയപാത 66ൽ തൃപ്രയാർ സെൻ്ററിനടുത്ത് കണ്ടെയ്നർ ലോറിയും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിൻ്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിൻ്റെ മകൻ ഹാഷിം (18) എന്നിവരാണ് മരിച്ചത്. 

ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാൽ  എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  പുലർച്ചെ രണ്ടരയോടെ തൃപ്രയാർ വി.ബി. മാളിനടുത്തായിരുന്നു അപകടം. വലപ്പാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Leave A Comment