തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണു; 12കാരൻ മരിച്ചു
കൊച്ചി: ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആലങ്ങാട് വയലക്കാട് വീട്ടിൽ സുധീറിന്റെയും സബിയയുടെയും മകൻ മുഹമ്മദ് സിനാനാണ് (12) മരിച്ചത്.ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തിൽനിന്ന് തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് തെങ്ങ് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിനാന്റെ മരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ദുഃഖം രേഖപ്പെടുത്തി.
Leave A Comment