ജില്ലാ വാർത്ത

മെ​ട്രോ ര​ണ്ടാംഘ​ട്ടം : ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കാ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി കെ​എം​ആ​ര്‍​എ​ല്‍

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജെ​എ​ല്‍​എ​ന്‍ സ്‌​റ്റേ​ഡി​യം മു​ത​ല്‍ പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​ക്കാ​ര്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ കു​റ​യ്ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യ​താ​യി കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ് അ​റി​യി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തി​യ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ അ​ടു​ത്തി​ടെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ഇ​തി​നാ​യി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് ട്ര​ഞ്ചിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തേ​ണ്ടി​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ജെ​എ​ല്‍​എ​ന്‍ സ്‌​റ്റേ​ഡി​യം മു​ത​ല്‍ പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡ് പു​നഃ​സ്ഥാ​പ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ല​വി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ളെ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു.

പു​നഃ​സ്ഥാ​പ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യും വേ​ഗ​ത്തി​ലും പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​യി ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ല്‍ താ​ത്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. കൂ​ടാ​തെ പാ​ലാ​രി​വ​ട്ടം മേ​ഖ​ല​യി​ലെ വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ആ​ര്‍​ടി​ഒ​യു​ടെ​യും ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​ക​ല്‍​സ​മ​യ​ത്തും പ്ര​ത്യേ​ക ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.

മ​ഴ​ക്കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​മ്പിം​ഗ് സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി. പൈ​ലിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ബാ​രി​ക്കേ​ഡു​ക​ള്‍ ഒ​രു മീ​റ്റ​ര്‍ വീ​തം പി​ന്നോ​ട്ടു​മാ​റ്റി വാ​ഹ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ റോ​ഡ് വീ​തി ല​ഭ്യ​മാ​ക്കും. ഇ​തി​ലൂ​ടെ ഗ​താ​ഗ​തം കൂ​ടു​ത​ല്‍ സു​ഗ​മ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും കെ​എം​ആ​ര്‍​എ​ല്‍ വ്യ​ക്ത​മാ​ക്കി.

Leave A Comment