കേരളം

സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം: മുഖ്യമന്ത്രി

കൊച്ചി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നവ കേരള സദസിന്റെ സമാപന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവും മന്ത്രിമാർക്ക് നേരിടേണ്ടിവന്നു.

കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയാണ് നവകേരള സദസ്സ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ കോൺഗ്രസിന് എന്താണ് നീരസമെന്ന് ചോദിച്ച മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് പ്രതിപക്ഷത്തിനെതിരെ ഉയർത്തിയത്. സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരുദ്ധത എന്നും കുറ്റപ്പെടുത്തൽ.

Leave A Comment