കേരളം

ബ്രഹ്മപുരം തീപ്പിടുത്തത്തിൽ വിമർശനവുമായി സതീശൻ; സ്വപ്നയെ അവിശ്വസിക്കുന്നില്ല

കൊച്ചി : ബ്രഹ്മപുരം തീ പിടിത്തത്തിൽ അന്വേഷണം വേണമെന്നാവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാനാണ്. മാലിന്യ സംസ്കരണത്തിൽ സർക്കാർ തലത്തിൽ ഏകോപനമില്ല. വിഷയത്തിൽ മന്ത്രിതലത്തിൽ നടക്കുന്ന ചർച്ച നിരാശാജനകമാണെന്നും വി ഡി സതീശൻ പറഞ്ഞു.  അഴിമതിയും കെടുകാര്യസ്ഥതയും ഇതിന് പിന്നിലുണ്ട്. രണ്ടാം തിയതിലെ അതെ പ്ലാൻ തന്നെയാണ് ഒൻപതാം ദിവസവും നിറവേറ്റുന്നത്. പുതിയ ഒരു രീതിയും നടപ്പിലാക്കുന്നില്ല എന്ന് അദ്ദേഹം ആരോപിച്ചു.

സ്വപ്നയുടെ ആരോപണത്തിനോടുള്ള ചോദ്യത്തിന് അവർ നടത്തുന്നത് തെറ്റായ പ്രചാരണമാണ് എന്ത്‌ കൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. ഇത്രയധികം വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും എന്ത് കൊണ്ട് നിയമനടപടികള സ്വീകരിക്കാൻ സർക്കാർ മടിക്കുന്നുവെന്ന് അദ്ദേഹം ആരാഞ്ഞു. അവർ കൂടുതൽ കാര്യങ്ങൾ പുറത്ത് പറയുമോ എന്ന പേടിയാണ് ഇത്തരമൊരു നീക്കം സർക്കാരിൽ നിന്ന് ഉണ്ടാകാതിരുന്നതിന് കാരണം. സ്വപ്നയെ ഇപ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ല. വിജേഷുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രിയും എം വി ഗോവിന്ദനും തെളിയിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Leave A Comment