വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: ആശയെ തഴഞ്ഞതിൽ പരാതിയില്ലെന്ന് കാനം
തൃശൂർ: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പത്രപരസ്യത്തില്നിന്ന് സി.കെ. ആശ എംഎല്‍എയെ തഴഞ്ഞതില്‍ പരാതിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആശയ്ക്കു പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റിക്ക് പരാതിയുള്ളതായി അറിയില്ല. പാര്‍ട്ടിക്ക് പരിഭവമില്ലെന്നും കാനം പറഞ്ഞു.
പിആര്‍ഡിയുടെ നടപടി ഒരുകാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു നേരത്തെ പ്രതികരിച്ചിരുന്നു. വൈക്കം മണ്ഡലത്തിലെ ജനപ്രതിനിധി ആരോണോ അവരുടെ പേര് പരസ്യത്തിൽ വരേണ്ടതല്ലേ.
കൊടുക്കേണ്ടവർക്ക് പരാതി കൊടുത്തുവെന്നും വി.ബി. ബിനു പറഞ്ഞു. പിആർഡി തെറ്റ് തിരുത്തിയേ മതിയാകു. ആര് വകുപ്പ് കൈകാര്യം ചെയ്യുന്നു എന്നതല്ല തെറ്റ് ഉണ്ടെങ്കിൽ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പിആർഡിയുടെ നടപടിയെ വിമർശിച്ച് സി.കെ. ആശ എംഎൽഎയും രംഗത്തെത്തി. പിആർഡി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭ വിച്ചിട്ടുണ്ടെന്നും എന്നാൽ തനിക്ക് രണ്ടു മുഖ്യമന്ത്രിമാരും അഞ്ച് സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎൽഎമാരും എല്ലാം പങ്കെടുത്ത ഒരു പരിപാടിയിൽ അർഹമായ പ്രാതിനിധ്യം തന്നെയാണ് വൈക്കത്തെ എംഎൽഎ എന്ന നിലയിൽ ലഭിച്ചതെന്നും സി.കെ. ആശ പറഞ്ഞു.
Leave A Comment