ഡിസിസി പുനഃസംഘടന: മൂന്നു ദിവസത്തിനകം പട്ടിക കൈമാറാൻ നിർദേശം
തിരുവനന്തപുരം: കോണ്ഗ്രസ് ജില്ല കമ്മിറ്റി പുന:സംഘടനാ പട്ടിക മൂന്നു ദിവസത്തിനുള്ളിൽ കൈമാറാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നിർദേശം. ഡിസിസി പ്രസിഡന്റും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയും പട്ടിക ചേർന്ന് കെപിസിസിക്ക് നൽകണം.
കെപിസിസി എക്സിക്യൂട്ടീവിൽ പുനഃസംഘടനയുമായി ബന്ധപ്പെട്ടു പ്രത്യേക ചർച്ച നടന്നെങ്കിലും ഭൂരിഭാഗം ഡിസിസി അധ്യക്ഷൻമാരും യോഗത്തിൽ പങ്കെടുത്തില്ല. യോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ വികാരഭരിതനായി. നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ എനിയ്ക്കും വേണ്ടെന്നു കൈകൂപ്പി സുധാകരൻ പറഞ്ഞു.
തുടർന്നാണ് ജില്ലാതല പുനഃസംഘടനയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. നാലു ജില്ലകൾ മാത്രമാണ് ഇതുവരെ പുനഃസംഘടന പട്ടിക നൽകിയത്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളാണ് പുനഃസംഘടനാ പട്ടിക കൈമാറിയത്. മറ്റ് ജില്ലകൾ മൂന്നു ദിവസത്തിനകം നൽകാൻ നിർദേശിച്ചു.
ജില്ലകളിൽ നിന്നുള്ള പട്ടിക ലഭിച്ചാൽ 10 ദിവസത്തിനകം ചർച്ചകൾ പൂർത്തിയാക്കി കെപിസിസിക്ക് റിപ്പോർട്ട് നൽകാൻ സംസ്ഥാനതല സമിതിക്ക് നിർദേശം നൽകി.
Leave A Comment