ട്രോളിംഗ് നീരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ
അഴീക്കോട്: കേരളതീരത്ത് ട്രോളിംഗ് നിരോധന കാലയളവിൽ ജില്ലയിലെ കടലിൽ അടിത്തട്ട് ട്രോൾ ബോട്ടുകൾ പ്രവർത്തിക്കുവാൻ അനുവദിക്കുന്നതല്ല.
ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇൻബോർഡ് വള്ളത്തോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കുകയുള്ളൂ. ഇപ്രകാരം ഉപയോഗിക്കുന്ന ഇൻബോർഡ്, കാരിയർ വള്ളങ്ങളുടെ വിവരങ്ങൾ അതാത് മത്സ്യഭവനുകളിൽ യാനം ഉടമകൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
ട്രോളിംഗ് നിരോധന കാലയളവിൽ ജില്ലയിലെ തീരപ്രദേശങ്ങളിലും ഹാർബർ, ജെട്ടി എന്നിവിടങ്ങളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകളിൽ ബോട്ടുകൾക്ക് യാതൊരു കാരണവശാലും ഡീസൽ നൽകാൻ പാടുള്ളതല്ല. മാത്രമല്ല കടലിനോടോ ഹാർബർ, ജെട്ടി എന്നിവയോടൊ ചേർന്ന് പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകളിൽ പ്രത്യേക അനുമതി നൽകിയവ ഒഴികെ ഉള്ള ഡീസൽ ബങ്കുകൾ ട്രോളിംഗ് നിരോധന കാലയളവിൽ പ്രവർത്തിക്കുവാൻ
പാടുള്ളതല്ല.
യഥാസമയം ഫിഷറീസ് വകുപ്പിൽ നിന്നുള്ള മുന്നറിയിപ്പുകൾ ലംഘിച്ച് കടലിൽ പോകുന്ന യാനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ നിർബന്ധമായും ആധാർ കാർഡ് കൈവശം വെക്കേണ്ടതാണ്. ഫിഷറീസ്സ് ,മറൈൻ എൻ ഫോഴ്സ്മെന്റ് ,വകുപ്പുകളിൽ നിന്നുമുള്ള മുന്നറിയിപ്പുകൾ ലംഘിച്ച് മത്സ്യബന്ധനത്തിനു കടലിൽ പോകുന്ന യാനങ്ങൾക്ക് സർക്കാരിൽ
തിന്നും യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നതല്ല. എല്ലാ യാനങ്ങളിലും ലൈഫ്ബോയ, ലൈഫ് ജാക്കറ്റ് നിർബന്ധമായും ഉപയോഗിക്കണം.
എല്ലാ വള്ളങ്ങൾക്കും രജിസ്ട്രേഷൻ, ലൈസൻസ് ഉണ്ടായിരിക്കണം.
പരമ്പരാഗത വള്ളങ്ങൾ, വഞ്ചികൾ എന്നിവ ഉപയോഗിച്ച് ഒറ്റക്കും ഇരട്ട ആയും നടത്തുന്ന ട്രോളിംഗ്
നിരോധിച്ചിട്ടുള്ളതാണ് (കരവലി)
വളർച്ച പൂർത്തികരിക്കാത്ത മത്സ്യകുഞ്ഞുങ്ങളെ വിൽപ്പനയ്ക്കായോ വളത്തിനായോ പിടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതും ശിക്ഷാർഹവുമാണ്.
അന്യസംസ്ഥാന വള്ളങ്ങൾക്കു നിരോധന കാലയളവിൽ കേരളതീരത്ത് മത്സ്യബന്ധനം അനുവദിക്കുന്നതല്ല. ഫിഷറിസ് വകുപ്പിൽ നിന്നുള്ള സ്പെഷ്യൽ പെർമിറ്റ് എടുത്തിട്ടുള്ള വള്ളങ്ങളും നിരോധന കാലയളവിൽ പ്രവർത്തിക്കുവാൻ
അനുവരിക്കുന്നതല്ല.
അന്യസംസ്ഥാന വള്ളങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി കേരള രജിസ്ട്രേഷൻ ഉള്ള വള്ളങ്ങൾ നിർബന്ധമായും നൈൽ ബ്ലൂ
കളർ ഹള്ളിനും ഫ്ളൂറസെന്റ് ഓറഞ്ച് കളർ മുകൾഭാഗത്തും അടിച്ചിരിക്കണം.
മേൽപ്പറഞ്ഞ രീതിയിലുള്ള ഏതെങ്കിലും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കനത്ത പിഴ ഈടാക്കുക, യാനത്തിന്റെ
രജിസ്ട്രേഷൻ, ലൈസൻസ് എന്നിവ ചെയ്യുക തുടങ്ങിയ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
അടിയന്തിര സഹചര്യത്തിൽ ബന്ധപെടേണ്ട ഫോൺ നമ്പറുകൾ ഫീഷറീസ്
സ്റ്റേഷൻ, അഴീക്കോട് 04802996090
കോസ്റ്റൽ പോലീസ്, അഴീക്കോട്04802815100
ട്രോൾ ഫ്രീ നമ്പർ 1093
മുനക്കകടവ് കോസ്റ്റൽ പോലീസ് 04872530115
ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് Station അസിസ്ന്റ് ഡയറക്ടര് സുലേഖയുടെ നേതൃത്തത്തില് 2 സീറെസ്ക്യൂ ബോട്ടുകൾ ചേറ്റുവയിലും ,അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും ത്രിശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനിത അറിയിച്ചു.
Leave A Comment