മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
കൊച്ചി: വ്യാജ പുരാവസ്തു ശേഖരത്തിലൂടെ കുപ്രസിദ്ധനായ മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും.
ബുധനാഴ്ച കളമശേരിയിലെ ഓഫീസിൽ ചോദ്യംചെയ്യലിനായി ഹാജരാകണമെന്ന് കാട്ടി സുധാകരന് അന്വേഷണസംഘം നോട്ടീസ് നൽകി. മോൻസൻ തട്ടിപ്പിനായി പണം വാങ്ങിയത് സുധാകരന്റെ സാന്നിധ്യത്തിലാണ് എന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കാനാണ് ചോദ്യംചെയ്യൽ.
മോൻസൻ ഒന്നാം പ്രതിയായ കേസിൽ, വഞ്ചനാക്കുറ്റം ചുമത്തി സുധാകരനെ രണ്ടാം പ്രതിയാക്കിയിരുന്നു. ഈ കേസിൽ അന്വേഷണം അനന്തമായി നീളുന്നെന്ന് കാട്ടി പരാതിക്കാരൻ ആരോപണം ഉന്നയിച്ചതോടെയാണ് സുധാകരനെതിരായ നടപടി.
എന്നാൽ തട്ടിപ്പിൽ പങ്കില്ലെന്നും കണ്ണിന്റെ ചികിത്സയ്ക്കായി ആണ് മോൻസന്റെ പക്കൽ പോയതെന്നും സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ഫോട്ടോ മോൻസൻ ദുരുപയോഗം ചെയ്തതാകാമെന്നാണ് സുധാകരൻ പറഞ്ഞത്.
Leave A Comment