കേരളം

കേ​സ് വ​ന്ന​പ്പോ​ള്‍ വ്യാ​ജ​രേ​ഖ ന​ശി​ച്ചി​ച്ചെ​ന്ന് വി​ദ്യ മൊ​ഴി ന​ല്‍​കി; പോ​ലീ​സ് കോ​ട​തി​യി​ല്‍

പാ​ല​ക്കാ​ട്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി​യെ​ന്ന് കെ.​വി​ദ്യ സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. കേ​സ് വ​ന്ന​പ്പോ​ള്‍ രേ​ഖ ന​ശി​പ്പി​ച്ചെ​ന്ന് വി​ദ്യ പ​റ​ഞ്ഞ​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

വി​ദ്യ​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ മ​ണ്ണാ​ര്‍​ക്കാ​ട് കോ​ട​തി​യി​ലാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ദ്യ​യു​ടെ ഫോ​ണി​ലാ​ണ് വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി​യ​ത്.

ഇ​ത് അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ല്‍​വ​ച്ച് ഇ-​മെ​യി​ല്‍ മു​ഖേ​ന അ​യ​ച്ച ശേ​ഷം ഇ​തി​ന്‍റെ പ്രി​ന്‍റ് ഔ​ട്ട് എ​ടു​ത്തു. ഇ​തി​ന്‍റെ കോ​പ്പി​യാ​ണ് അ​ട്ട​പ്പാ​ടി കോ​ള​ജി​ല്‍ അ​ഭി​മു​ഖ​ത്തി​നെ​ത്തി​യ​പ്പോ​ള്‍ സ​മ​ര്‍​പ്പി​ച്ച​ത്.

എ​ന്നാ​ല്‍ ഈ ​പ്രി​ന്‍റ് ഔ​ട്ട് പി​ന്നീ​ട് കീ​റിക്കള​ഞ്ഞെ​ന്നും ഫോ​ണി​ല്‍ നി​ന്നും തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ച്ചെ​ന്നു​മാ​ണ് വി​ദ്യ​യു​ടെ മൊ​ഴി. എ​ന്നാ​ല്‍ സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍ വി​ദ്യ​യു​ടെ ഫോ​ണി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫോ​ണി​ല്‍​നി​ന്ന് ഡി​ലീ​റ്റ് ചെ​യ്ത ഫ​യ​ലു​ക​ള്‍ വീ​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

Leave A Comment