കേരളം

ജം ഇയ്യത്തുൽ ഖുതുബ സംഘടനയെ സമസ്തയ്ക്ക് കീഴിലേക്ക് മാറ്റി

കോഴിക്കോട്: മുസ്ലിം ലീഗ് അനുകൂലികളുടെ നിയന്ത്രണത്തിൽ ആയിരുന്ന ഖത്തീബുമാരുടെ സംഘടനയെ സമസ്തയുടെ  കീഴിലേക്ക് മാറ്റി. പള്ളികളിലെ പുരോഹിതരുടെ സംഘടന ആയ ജംഇയ്യത്തുൽ ഖുതുബയാണ് ഇനി സമസ്തയുടെ പോഷക സംഘടന ആയി പ്രവർത്തിക്കുക. 

ഇതുവരെ സുന്നി മഹല്ല് ഫെഡറേഷന് കീഴിലായിരുന്നു ജം ഇയ്യത്തുൽ ഖുതുബ പ്രവര്‍ത്തിച്ചത്. നാസർ ഫൈസി കൂടത്തായി അടക്കമുള്ള ലീഗ് അനുകൂലികളാണ് സംഘടനയെ നയിച്ചിരുന്നത്.  ഫിബ്രവരിയിൽ മഹല്ല് ഭാരവാഹികളുടെയും ഖത്തീബുമാരുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കാൻ മുസ്ലിം ലീഗ് നേതൃത്വവും പാണക്കാട് സാദിഖലി തങ്ങളും തീരുമാനിച്ചിരിക്കെയാണ് ഖത്തീബുമാരുടെ സംഘടനയെ സമസ്ത ഏറ്റെടുത്തത്.

Leave A Comment