'പി വി അൻവറിന്‍റെ പാർക്കിന് ലൈസൻസ് ഉണ്ടോ?'; സർക്കാർ മറുപടി നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: പി വി അൻവറിന്‍റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ സർക്കാറിന് നിർദ്ദേശം നല്‍കി ഹൈക്കോടതി. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോ എന്നാണ് അറിയിക്കേണ്ടത്. കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹർജിക്കാരന്‍ കോടതിയിൽ ഹാജരാക്കിയതിനെ തുടര്‍ന്നാണ് നടപടി. കളക്ടർ അടച്ച് പൂട്ടിയ പാർക്ക് സർക്കാരാണ് തുറന്ന് കൊടുത്തത്.
Leave A Comment