കേരളം

തെ​രു​വു​നാ​യ​യെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ടി​വ​ച്ച് കൊ​ന്നു

കൊ​ല്ലം: ഇ​ട​മു​ള​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ​യെ വെ​ടി​വ​ച്ച് കൊ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജു ആ​ലു​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​യ​യെ വെ​ടി​വെ​ച്ച​ത്. നാ​യ നാ​ട്ടു​കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി. തെ​രു​വു​നാ​യ​യെ​ക്കൊ​ണ്ട് നാ​ടാ​കെ പൊ​റു​തി​മു​ട്ടി​യി​രു​ന്നു. 12-ാം വാ​ര്‍​ഡി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ ഈ ​നാ​യ ആ​ക്ര​മി​ച്ചി​രു​ന്നു. നാ​യ​യെ ഓ​ടി​ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ള്‍ ഫ​ലം കാ​ണാ​താ​യ​തോ​ടെ​യാ​ണ് ലി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ടി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഷൂ​ട്ട​റെ ഉ​പ​യോ​ഗി​ച്ച് വാ​ർ​ഡ് മെ​മ്പ​റു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് നാ​യ​യെ വെ​ടി​വ​ച്ച​ത്.

മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​പ​ക​ട​കാ​രി​ക​ളും അ​ക്ര​മ​കാ​രി​ക​ളു​മാ​യ തെ​രു​വു​നാ​യ്ക്ക​ളെ ദ​യാ​വ​ധം ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി നേ​ര​ത്തെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം ആ​ശ​ങ്കാ​ജ​ന​ക​മാ​യ രീ​തി​യി​ല്‍ വ​ര്‍​ധി​ക്കു​ക​യും നി​ര​ന്ത​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​വു​ക​യും പൊ​തു​ജ​ന സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നു​ക​ള്‍​ക്കും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ദ​യാ​വ​ധം ന​ട​പ്പാ​ക്കാം എ​ന്നാ​യി​രു​ന്നു കോ​ട​തി വി​ധി.

Leave A Comment