കേരളം

മദ്യപിച്ച് ഡ്രൈവിംഗ് : 662 പേ​രു​ടെ ലൈ​സ​ൻ​സ് തെ​റി​ക്കും

കൊ​ച്ചി: സം​സ്ഥാ​ന​ത്തു​ട​നീ​ളം ഡ്രൈ​വ് സോ​ബ​ര്‍ - സ്റ്റേ ​എ​ലൈ​വ് എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ പ്ര​ത്യേ​ക ഡ്രൈ​വി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് പി​ടി​യി​ലാ​യ 662 പേ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും. റോ​ഡ് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​രെ റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​പ്പ​റ്റി ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​നു​മാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ ട്രാ​ഫി​ക് ആ​ൻ​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്തി​യ​ത്. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച 2,936 പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു 67,979 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ജൂ​ലൈ എ​ട്ട് മു​ത​ല്‍ 13 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് സ്പെ​ഷല്‍ ഡ്രൈ​വ് ന​ട​ത്തി​യ​ത്.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍​ക്കും അ​പ​ക​ട​മ​ര​ണ​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്തി​യ​ത്. ട്രാ​ഫി​ക് ആ​ൻ​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്മെ​ന്‍റ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​ന​റ​ലി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ട്രാ​ഫി​ക് സോ​ണ​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ജി​ല്ലാ ട്രാ​ഫി​ക്ക് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രു​ന്നു സ്പെ​ഷ​ല്‍ ഡ്രൈ​വ് ന​ട​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തെ ഹൈ​വേ പ​ട്രോ​ളിം​ഗ് വി​ഭാ​ഗം വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും . ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍, ട്രാ​ഫി​ക് ആ​ൻ​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്മെ​ന്‍റി​ന്‍റെ റോ​ഡ് സു​ര​ക്ഷാ സം​രം​ഭ​മാ​യ ശു​ഭ​യാ​ത്ര വാ​ട്സ്ആ​പ് ന​മ്പ​ര്‍ (974700 1099) മു​ഖേ​ന നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ, ഓ​ഡി​യോ, വീ​ഡി​യോ, എ​ന്നി​വ​യോ​ടൊ​പ്പം നി​യ​മ​ലം​ഘ​നം ന​ട​ന്ന ജി​ല്ല, സ്ഥ​ലം, തീ​യ​തി, സ​മ​യം, വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യി​ക്കാം.

Leave A Comment