സിപിഎം പ്രതിരോധ ജാഥയുടെ തലേദിവസം ഇ.പി കൊച്ചിയിൽ; ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിച്ചു
കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന
ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച കൊച്ചി വെണ്ണലയില്‍ നടന്ന ചടങ്ങിലാണ് പങ്കെടുത്തത്.
ലാവ്ലിന് കേസിലും വിഴിഞ്ഞം തുറമുഖം ഇടപാടുകളിലുമടക്കം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പല വിവാദങ്ങളിലും ഉയര്‍ന്നുകേട്ട പേരാണ് നന്ദകുമാറിന്റേത്. സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന് തലേദിവസമാണ് ഇപി. ഇവിടെയത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസും ഒപ്പമുണ്ടായിരുന്നു.
ജാഥയുടെ ഉദ്ഘാടനചടങ്ങിലോ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനത്തിലോ ഇ.പി പങ്കെടുത്തിരുന്നില്ല. ആരോഗ്യകാരണങ്ങള്‍ കൊണ്ടാണ് ഇ.പി ജാഥയില്‍ പങ്കെടുക്കാത്തതെന്നായിരുന്നു എം.വി.ഗോവിന്ദന്റെ വിശദീകരണം. എന്നാല്‍ ജാഥ ആരംഭിക്കുന്നതിന്റെ തലേദിവസവും ഇ.പി കൊച്ചിയിലുണ്ടായിരുന്നെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അതേസമയം സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് എം.വി.ഗോവിന്ദന് പ്രതികരിച്ചു. ഇ.പിക്ക് ഏത് സമയത്തും ജാഥയില്‍ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment