വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്തു
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്തു. നാല് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
എം.വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നു വിജേഷ് പിള്ള അന്വേഷണ സംഘത്തിന് മൊഴി നൽകി. ബിസിനസ് ആവശ്യത്തിന് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും വിജേഷ് അന്വേഷണ സംഘത്തോടു വ്യക്തമാക്കി.
സിപിഎം തളിപറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലാണ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തത്.
Leave A Comment