നിദാ ഫാത്തിമയുടെ മരണം; കേരള സൈക്കിൾ പോളോ അസോസിയേഷൻ ഹൈക്കോടതിയിലേക്ക്
കൊച്ചി: നാഗ്പുരില്‍ സൈക്കിൾ പോളോ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തിയ 10 വയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയിലേക്ക്.ഉത്തരവുമായി എത്തിയിട്ടും താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും. ഇതേതുടര്‍ന്ന് താല്കാലിക കേന്ദ്രത്തിലാണ് കുട്ടികള്‍ കഴിഞ്ഞിരുന്നതെന്നും കോടതിയില്‍ അസോസിയേഷന് വ്യക്തമാക്കും.
അമ്പലപ്പുഴ സ്വദേശിനി നിദ ഫാത്തിമ(10) ആണ് നാഗ്പുരിൽ കുഴഞ്ഞുവീണ് മരിച്ചത്. താല്കാലിക സൗകര്യങ്ങളില്‍ കഴിയേണ്ടിവന്നതാണ് കുട്ടിയുടെ ആരോഗ്യത്തെ ബാധിച്ചതെന്ന് ആരോപണമുണ്ട്.കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള മത്സരമാണ് നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലാത്തതിനാൽ താരങ്ങൾക്ക് താമസസൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷൻ ഒരുക്കിയിരുന്നില്ല.
കോടതിയുടെ പ്രത്യേക ഉത്തരവോടെയാണ് കേരള ടീം നാഗ്പുരില്‍ എത്തിയത്. മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്നും താമസവും ഭക്ഷണവും ഒരുക്കാനാകില്ലെന്നും ഫെഡറേഷന് നിലപാടെടുത്തുവെന്ന് പരാതി ഉയരുകയാണ്.
അതേസമയം, നിദ ഫാത്തിമയുടെ അച്ഛന് ഷിഹാബ് നാഗ്പൂരിലെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം.
Leave A Comment