തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതല്ല; തിരുത്തൽ ഉണ്ടാകുമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം ശബരിമല സ്വർണക്കൊള്ള മാത്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയവും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഒരു കാരണമായിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതല്ലെന്നും തിരുത്തൽ നടപടി ഉണ്ടാകുമെന്നും പിണറായി അറിയിച്ചു. കോൺഗ്രസും ബിജെപിയും ശബരിമലയുമായി ബന്ധപ്പെട്ട് വലിയ തോതിൽ പ്രചാരണം നടത്തി. സർക്കാരിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല സ്വർണ തട്ടിപ്പിൽ ശക്തമായ നടപടി സ്വീകരിച്ചു. ഹൈക്കോടതി നിയോഗിച്ച എസ്ഐടിയെ സർക്കാർ പിന്തുണച്ചു. എസ്ഐടി വന്നപ്പോൾ സിബിഐക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എസ്ഐടി ഫലപ്രദമായി പ്രവർത്തിച്ചുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Leave A Comment