പ്രധാന വാർത്തകൾ

ജാ​ഗ്ര​ത..! ആ​ല​പ്പു​ഴ​യ്ക്ക് പി​ന്നാ​ലെ കോ​ട്ട​യ​ത്തും പ​ക്ഷി​പ്പ​നി

കോ​ട്ട​യം: ആ​ല​പ്പു​ഴ​യ്ക്ക് പി​ന്നാ​ലെ കോ​ട്ട​യ​ത്തും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. കോ​ട്ട​യ​ത്ത് കു​റു​പ്പ​ന്ത​റ, മാ​ഞ്ഞൂ​ർ, ക​ല്ലു​പു​ര​യ്ക്ക​ൽ, വേ​ളൂ​ർ എ​ന്നീ വാ​ർ​ഡു​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ.

കാ​ട, കോ​ഴി എ​ന്നി​വ​യ്ക്കാ​ണ് കോ​ട്ട​യ​ത്ത് രോ​ഗ​ബാ​ധ​യു​ള്ള​ത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ച്ചു. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

അ​തേ​സ​മ​യം, ആ​ല​പ്പു​ഴ​യി​ൽ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ വാ​ർ​ഡി​ലാ​ണ് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. നെ​ടു​മു​ടി, ചെ​റു​ത​ന, ക​രു​വാ​റ്റ കാ​ർ​ത്തി​ക​പ്പ​ള്ളി, അ​മ്പ​ല​പ്പു​ഴ തെ​ക്ക്, പു​ന്ന​പ്ര തെ​ക്ക്, ത​ക​ഴി, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ.

ഇ​വി​ടെ 20,000 താ​റാ​വു​ക​ൾ ച​ത്തു. പ​ക്ഷി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചാ​യി​രു​ന്നു പ്ര​ദേ​ശ​ത്തെ താ​റാ​വു​ക​ൾ ച​ത്ത​ത്. തു​ട​ര്‍​ന്ന് തി​രു​വ​ല്ല​യി​ലെ ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം പോ​സി​റ്റി​വാ​യി. പി​ന്നാ​ലെ ഭോ​പ്പാ​ലി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കു​ക​യാ​യി​രു​ന്നു.

അ​വി​ടെ ഹൈ ​സെ​ക്യൂ​രി​റ്റി അ​നി​മ​ല്‍ ഡി​സീ​സ് ല​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രാ​ല​യം സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു. ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ വി​പ​ണി മു​ന്നി​ൽ​ക​ണ്ട് പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ക​ർ​ഷ​ക​രാ​ണ് പ്ര​തി​സ​ന്ധി​യി​ൽ ആ​യ​ത്.

Leave A Comment