പുനര്‍ജനി കേസ്; സതീശന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നൽകിയ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി. ഡി.സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 19ന് വിജിലൻസ് ഡയറക്ടറേറ്റ് സർക്കാരിന് നല്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്പീക്കറുടെ വിശദീകരണ കത്തിന് നൽകിയ മറുപടിയിലാണ് സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്.
സ്പീക്കറുടെ അനുമതിയില്ലാതെ വി.ഡി.സതീശൻ വിദേശത്ത് പോയതായി മുൻ വിജിലൻസ് ഡയറക്ടർ ശിപാർശ നൽകിയിരുന്നു. ഇതിലാണ് ആഭ്യന്തര സെക്രട്ടറിയോട് സ്പീക്കർ വിശദീകരണം തേടിയത്.
പ്രളയത്തിൽ വീട് നഷ്ടടമായവർക്ക് വീട് വച്ചുനൽകാൻ ലണ്ടനിലെ ബർമിംഗ്ഹാമിൽ നടന്ന ചടങ്ങിൽ സതീശൻ ധനസഹായം ആവശ്യപ്പെടുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. തുടർന്നാണ് വിജിലൻസിലേക്ക് പരാതിയെത്തുന്നത്.
തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- 2 ആണ് 2023 അന്വേഷണം നടത്തിയത്. വിദേശത്തുനിന്നും സമാഹരിച്ച പണം ഒരു ചാരിറ്റബിള്‍ സംഘടനവഴി കേരളത്തിലേക്ക് എത്തിയത്. എന്നാൽ സതീശൻ ഈ സംഘടനയുടെ ഭാരവാഹിയല്ലെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു
Leave A Comment