കോണത്തുകുന്നില്‍ കാറിലെത്തിയ സംഘം ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുമായി മുങ്ങി
വെള്ളാങ്ങല്ലൂർ : കാറിലെത്തിയ സംഘം ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറിയുമായി കടന്നുകളഞ്ഞു. കോണത്തുകുന്ന് സൌത്ത് ഇന്ത്യൻ ബാങ്ക് പരിസരത്ത് വെച്ച് ഇന്നോവ കാറിൽ വന്നവരാണ് ലോട്ടറി ഏജന്റിൽ നിന്നും ഇഷ്ട്ടപെട്ട നമ്പർ തെരഞ്ഞെടുക്കാൻ എന്നും പറഞ്ഞ് ഏജന്റിന്റെ കൈവശം ഉണ്ടായിരുന്ന 45 ടിക്ക്റ്റുമായി കടന്ന് കളഞ്ഞത്.
കോണത്തുകുന്ന് പരിസരത്ത് വർഷങ്ങളായി ലോട്ടറി കച്ചവടം നടത്തുന്ന കടലായി പുതുക്കാട്ടിൽ അപ്പുകുട്ടൻ എന്ന ലോട്ടറി ഏജന്റിന്റെ ടിക്കറ്റ് ആണ് നഷ്ട്ടമായത്.
പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ട്. സമീപത്തുള്ള സി സി ടി വി ക്യാമറകൾ പരിശോധിച്ചുകൊണ്ടാണ് പോലീസ് പരിശോധന.
Leave A Comment