പ്രാദേശികം

മേലൂരിൽ മര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിന് തീപിടിച്ചു

ചാലക്കുടി: ചാലക്കുടി  മേലൂരിൽ മര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന  സ്ഥാപനത്തിന് തീ പിടിച്ചു .  നെല്ലിക്കുളം വുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിനനാണ്  തീപിടിച്ചത്. നടുത്തുരുത് ബെൻസി തോമസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.  

ഇന്ന് പുലർച്ചെ  മൂന്നുമണിയോടെയാണ്  തീപിടുത്തം ഉണ്ടായത്.  ചാലക്കുടിയിൽ നിന്നും അങ്കമാലിയിൽ നിന്നുമുള്ള അഗ്നിസുരക്ഷാസേനയും നാട്ടുകാരും കൂടിയാണ് തീ നിയന്ത്രണവിധയമാക്കിയത്.  ഏകദേശം 15 ലക്ഷത്തോളം രൂപയുടെ  നഷ്ടം  ഉണ്ടെന്നാണ് പ്രാഥമിക നിഗമനം

Leave A Comment