നിയന്ത്രണം വിട്ട കാർ റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് അപകടം; നാലുപേർക്ക് പരിക്ക്
കയ്പമംഗലം: കാളമുറിയിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് അപകടം. കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്ക്.ദേശീയപാതയിൽ കാളമുറി സെൻ്ററിന് വടക്കുഭാഗത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. കണ്ണൂർ സ്വദേശികളായ മേരിക്കുട്ടി (66), ആൻ്റണി(70), ജോയൽ (12), കെവിൻ(6) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എംഎച്ച്എം ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രേക്ക് തകരാറിലായ കാർ ഡിവൈഡറിൽ ഇടിച്ച് നിർത്തുകയായിരുന്നുവെന്ന് പറയുന്നു.
Leave A Comment