മദ്യലഹരിയിൽ പോലീസുകാരന്റെ അഭ്യാസപ്രകടനം, രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടം
മാള: കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും വന്ന ചാലക്കുടി ഹൈവേ പോലീസിലെ ഡ്രൈവറായ അനുരാജ് അന്നമനടയിലെ തന്റെ വീട്ടിലേക്ക് പോകുന്ന വഴി രണ്ടു വാഹനങ്ങളെ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു .കൃഷ്ണൻ കോട്ടയിൽ വച്ച് എതിരെ വന്ന ഇന്നോവക്കാറിനെ ഇടിച്ചു നിർത്താതെ പോയ അനുരാജ് വലിയപറമ്പ് സ്നേഹഗിരിയിൽ വെച്ചു ഒരു സ്കൂട്ടർ യാത്രക്കാരനെയും ഇടിച്ചിട്ട് നിർത്താതെ പോയിരുന്നു. അവിടെ നിന്നും മുന്നോട്ടു പോയ ഇയാൾ മേലടൂരിൽ വച്ച് വണ്ടിയുടെ നിയന്ത്രണം തെറ്റി ബിഎസ്എൻഎലിന്റെ ഇടിച്ച് വണ്ടി മറിഞ്ഞു വീഴുകയായിരുന്നു. ഇയാളുടെ വണ്ടിയിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായ നാട്ടുകാർ മാള പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. ഇയാളെ മെഡിക്കൽ ചെക്കപ്പിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്
Leave A Comment