പ്രാദേശികം

പാട്ട കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചുപിടിച്ച് വിതരണം ചെയ്യണം: കെ പി എം എസ്

അന്നമനട :- ഭൂരഹിത സമൂഹത്തോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ, വിമാനത്താവളം അല്ല പണിയേണ്ടത് പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചുപിടിച്ച് വിതരണം ചെയ്യുവാൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എം എസ്  കുമ്പിടി -പാലിശ്ശേരി ശാഖ സമ്മേളനം ആവശ്യപ്പെട്ടു. 

ശാഖയുടെ 50-ാംവാർഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് വി. എം. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംഘടനാ സെക്രട്ടറി ലോജനൻ അമ്പാട്ട് മുഖ്യ അതിഥിയായിരുന്നു. 

ശാഖാ പ്രസിഡന്റ് സുജിത്ത് സുബ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ.എ. ശിവൻ, ഷിബു മാടവന, ടി.യു. കിരൺ, എം.എം. മിഥുൻ, ടി.എ. ഷിജു എന്നിവർ പ്രസംഗിച്ചു.

Leave A Comment