മതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു
ശ്രീനഗർ: മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനാല്‍ ഭാരത് ജോഡോ യാത്ര തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു. കാഷ്മീരിലെ ബാനിഹാലില്‍ വച്ചാണ് യാത്ര തത്ക്കാലത്തേയ്ക്ക് നിര്‍ത്തിയത്.
ജമ്മുവില്‍ പര്യടനം തുടരുന്നതിനിടെ ബനിഹാലില്‍ വച്ച് ആള്‍ക്കൂട്ടം യാത്രയില്‍ ഇരച്ചുകയറിയിരുന്നു. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
സുരക്ഷയൊരുക്കാതെ ഇനി യാത്ര തുടരില്ലെന്നും നേതാക്കള്‍ അറിയിച്ചു.
Leave A Comment