സ്റ്റൈൽ മന്നൻ !, കടുവാ സങ്കേതത്തിൽ ഫ്രീക്കായി മോദിയുടെ ജംഗിൾ സഫാരി
ബംഗളൂരു: കർണാടകയിലെ ബന്ദിപ്പുർ കടുവാ സങ്കേതത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജംഗിൾ സഫാരി നടത്തി. കാക്കി പാന്‍റ്സും ജാക്കറ്റും കറുത്ത തൊപ്പിയും ധരിച്ചാണ് മോദി സഫാരിക്കെത്തിയത്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ഇതിന്‍റെ വീഡിയോ പുറത്തുവിട്ടു.


"പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50-ാം വാർഷിക പരിപാടിയുടെ ഭാഗമായാണ് മോദി ബന്ദിപ്പുരിലെത്തിയത്. ചടങ്ങിൽ കടുവ സെൻസസ് റിപ്പോർട്ടും പുറത്തിറക്കി. തമിഴ്നാട്ടിലെ മുതുമലൈ കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും മോദി സന്ദർശിച്ചു.

Leave A Comment