കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നു: രാഹുൽ
ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
കോർപ്പറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കർണാടകയിൽ അരങ്ങേറിയത്. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കും.
ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സർക്കാർ കർണാടകയിൽ ഇനി ഉണ്ടാകും. പ്രകടന പത്രികയിൽ പ്രഖ്യാപിച്ച അഞ്ച് വാഗ്ദാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പാക്കുമെന്നും രാഹുൽ മാധ്യമങ്ങളെ അറിയിച്ചു.

Leave A Comment