മണിപ്പൂരിൽ ജനക്കൂട്ടം പോലീസിന്റെ ആയുധങ്ങൾ നശിപ്പിച്ചു
ഗുവാഹത്തി: മണിപ്പൂരിൽ വെള്ളിയാഴ്ച രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ വെടിവയ്പുനടന്നതായി പോലീസും സൈന്യവും അറിയിച്ചു. മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ ക്വാക്തയിലും ചുരാചന്ദ്പൂർ ജില്ലയിലെ കാങ്വായിലുമാണ് വെടിവയ്പുണ്ടായത്.
ജനക്കൂട്ടം പോലീസിന്റെ ആയുധങ്ങൾ നശിപ്പിക്കുകയും സൈന്യത്തിനുനേരെ വെടിയുതിർക്കുകയും ചെയ്തു. ലാംഗോളിൽ ആൾ താമസമില്ലാത്ത വീട് അക്രമികൾ അഗ്നിക്കിരയാക്കി. നിരവധി സ്ഥലങ്ങളിൽ അക്രമങ്ങൾ നടക്കുന്നതായും സൈന്യം അറിയിച്ചു.
സൈന്യം, ആസാം റൈഫിൾസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, സംസ്ഥാന പോലീസ് എന്നിവയുടെ സംയുക്ത സേനകൾ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ അർദ്ധരാത്രി മാർച്ച് നടത്തിയിരുന്നു. മണിപ്പൂർ സർവകലാശാലയ്ക്ക് സമീപവും ആൾക്കൂട്ട ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മണിപ്പൂരിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള അക്രമം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൂടുതൽ വഷളായിരിക്കുകയാണ്.
Leave A Comment