മണിപ്പൂരില്‍ സൈന്യത്തെ വളഞ്ഞ് നാട്ടുകാര്‍
ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. നാട്ടുകാര്‍ സംഘം ചേര്‍ന്നെത്തി വളഞ്ഞതോടെ സൈന്യം പിടികൂടിയ 12 തീവ്രവാദികളെ ഗ്രാമത്തലവന് വിട്ടുകൊടുത്തു.
കിഴക്കന്‍ ഇംഫാലിലെ ഇത്തം ഗ്രാമത്തിലാണ് സംഭവം. കെവൈകെല് എന്ന വിഘടനവാദ ഗ്രൂപ്പില്‍പ്പെട്ട ആളുകളെയാണ് സൈന്യം പിടികൂടിയത്. എന്നാല്‍ 1200ല്‍ അധികം വരുന്ന സ്ത്രീകള്‍ അടക്കമുള്ള സംഘം സൈന്യത്തെ തടയുകയായിരുന്നു. ഇതോടെയാണ് ഇവരെ വിട്ടുകൊടുത്തത്.
കൂടുതല്‍ രക്തചൊരിച്ചിൽ ഒഴിവാക്കാന്‍ പക്വമായ തീരുമാനം എടുത്തതാണെന്ന് കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇവിടെനിന്ന് ആയുധശേഖരം അടക്കം പിടിച്ചെടുത്ത ശേഷം പ്രദേശത്തുനിന്ന് പിന്‍വാങ്ങുകയാണെന്നും സൈന്യം വ്യക്തമാക്കി.
മണിപ്പൂരില്‍ കഴിഞ്ഞ പത്ത് ദിവസമായി അക്രമസംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ശനിയാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടത്. മണിപ്പൂരില്‍ ഗുരുതര സാഹചര്യമാണ് ഉള്ളതെന്നും സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Leave A Comment